Wednesday, December 16, 2009

ക്രിസ്തുമസ് ആശംസകള്..


എല്ലാവര്ക്കും ഡി.വി.വി.എച് എസ് എസ് ന്റെ ക്രിസ്തുമസ് ആശംസകള്.....

Thursday, June 4, 2009

മകന്റെ ബുദ് ധി......

മകന്‍ :അച്ചാ..... ഒരു സിനിമക്കു കൊണ്ടു പോകുമൊ?
അച്ചന്‍ :ഇപ്പോള്‍ നേരമില്ല...പിന്നീടാകട്ടേ...
മകന്‍ :ഊം...ഇപ്പൊ തന്നെ പൊകണം.
അചച്ന്‍ : പറ്റില്ല..ചീത്ത പടമാണത്
മകന്‍ : ഹും....അപ്പോ അച്ച് ന്‍ അതു കണ്ടു...എനിക്കും അതു കണണം....ചീത്തപടമല്ല
അചന്‍ : ശരി..ശരി...വേഗം റെഡിയാക്.
.....രണ്ടുപേരും പോകുണു......
മകന്‍ : അച്ചാ.. ഐസ്ക്രീം വേണം
അചന്‍ : ദാ‍.....
....മകന്റെ കൈയ്യില്‍ നിണും ഐസ്ക്രിം തഴെ പോകുണു...
അചന്‍ : താഴെ വീണ ഒണും എടുക്കരുത്.
.....കുറേ ദൂരം നടന്നപ്പം ഒരു പഴത്തൊലിയില്‍ ചവിട്ടി അച്ചന്‍ തെന്നി വീണു.....
അച്ചന്‍ :എടാ...ഒന്നു പിടിക്കടാ..നോക്കിനില്‍ക്കാതെ....
മകന്‍ : അച്ചനല്ലെ പറഞത് തഴെ വീണത് ഒന്നും എടുക്കരുത് എന്ന്?????????...
അച്ചന്‍ : ങേ.............?????????
വൈശാഖ്.9.ഡി

Thursday, February 12, 2009

വിശേഷങള്‍.............

കൊച്ചിലി പൂച്ച...........
ഞങള്‍ വീടു മാറുകാണ്. ഇപ്പോള്‍ രണ്ട്നിലയുടെ മുകളില്‍ ആണ്.ജക്കിച്ചാനെ ഇനി എപ്പോഴും കാണാന്‍ പറ്റില്ല.പക്ഷേ താഴെ ഒരു പൂച്ചക്കുട്ടി കൂട്ടുണ്ട്.അവള്‍ സുന്ദരി ആണ്.“കൊച്ചു ബില്ലി”...അവളെ പേരുചുരുക്കി ഞാന്‍ “കൊച്ചിലി” എന്നാണ് വിളിക്കുന്നത്.അവള്‍ എന്റെ പൂച്ച അല്ല.ഈ പേരുള്ള എന്റെ പൂച്ച ചത്തു പോയി.... അത് ഓര്‍ക്കുബോള്‍ കരച്ചില്‍ വരും..അത് പിന്നെ പറയാം.

താഴ്ത്തെ വീട്ടിലാണു ഈ പൂച്ചക്കുട്ടിയുടെ ജനനം..ഇവര്‍ മൂന്നു പേരാണ് ട്ടോ...........ഒരണ്ണമേ ഭംഗി ഉള്ളതൊള്ളു... ഒരുദിവസം ഞാന്‍ സ്ക്കൂളില്‍പ്പോകാന്‍ ബൈക്കില്‍ കേറിയപ്പോള്‍ കാര്‍ ഷെഡ്ഡിന്റെ മുകളില്‍ ഒരനക്കം... നോക്കിയപ്പോള്‍ ആറുകണ്ണുകള്‍ .... അന്നു മുതലണ് കൊച്ചിലി എന്റെ ഓര്‍മയില്‍ വീണ്ടും വന്നതും , അതില്‍ ഒന്നിനു പുന്നാര പൂച്ചക്കുട്ടിയുടെ പേരിട്ടതും....
ഇനി ബാക്കി നാളെ........................
അനഘ മഹേഷ് II Std
Kumaranalloor..............


വിശേഷങള്‍.............

അണ്ണാറക്കണ്ണന്റെ ചിഞ്ചലാട്ടം

ഞാന്‍ ജനല്‍ പാളിയിലൂടെ വെളിയിലോട്ടു നോക്കി......ഹായി................എന്നും കാണുന്ന ചാട്ടക്കാരന്‍..
അവനെ എനിക്ക് എന്തിഷ്ടമണെന്നോ.. അവന്റെ വലില്‍ പിടിച്ചു മുഖത്തു ഉരസി കളിക്കാന്‍ തോന്നി.
അവന്‍ എന്നെതന്നെ എന്നും നോക്കും...അവനു ഞാന്‍ ഒരു പേരിട്ടു.”ജാക്കിച്ചാന്‍”......ചേട്ടന്‍ മാരേ,ചേച്ചിമാരെ.....നിങള്‍ക്ക് ഇഷ്ടമായൊ പേര് ???ശോ........അമ്മ വിളിക്കുന്നു ബാക്കി നളെ.....

അനഘ മഹേഷ് II Std.
Kumaranalloor

ശരണ കീര്‍ത്തനം (കവിത)

അയ്യപ്പ തിന്തകതൊം സ്വാമി തിന്തകതോം (2)
ശബരി മല കേരി വരുന്നേ.....എന്‍ അയ്യപ്പനെ കാണാനായി
പന്പയില്‍ നീരാടുന്നെ എന്‍ പാപത്തിന്‍ മോക്ഷമേറാന്‍
(അയ്യപ്പ)
കാനനത്തില്‍ ഏറിവരുന്നെ ........എന്‍ നന്മയെ തഴുകാന്‍
അയ്യന്റെ തൃപദത്തില്‍ ഞാന്‍ ധന്യനായി തീരുന്നല്ലോ
(അയ്യപ്പ)
വൃതമെടുത്ത് മലയിട്ടു മല ചവിട്ടി അയ്യന്റ തൃക്കാല്‍ ക്കല്‍
തൊഴുതു വീണു നിന്‍ നാമം ചൊല്ലീടുവാന്‍ ഒന്നു കഴിയണെ
ഒന്നു കഴിയണെ(2)
മകര ജ്യോതി തിളങിയതും നിന്‍ നാമം ചൊല്ലിയതും
അത്ഭുതം എന്നും അത്ഭുതം.
(അയ്യപ്പ)
ഗണപതിയുടെ പാദത്തില്‍ തൊഴുതു മടങി ഞാന്‍
ആയിരം നെയ്യ് തേങ ഉടക്കുന്നു ഞാന്‍....
(അയ്യപ്പ)
krishnan motty
5A,DVHSS

Wednesday, January 7, 2009

കുസ്രുതി ചോദ്യങ്ങള്‍

1. കടലിനും കുതിരക്കും ഉള്ള സാമ്യം ?
2.കുതിരക്ക് ഉണ്ട് എങ്കിലും കേള്‍ക്കാന്‍ പറ്റാത്തതും പട്ടിക്ക് ഇല്ലെങ്കിലും കേള്‍ക്കാന്‍ പറ്റുന്നതും??????
ans: 1. തിര 2..കുര
അനഘ മഹേഷ് II Std.