Tuesday, November 11, 2008

തൊണ്ടി (കുഞ്ഞിക്കഥ)

രിടത്തൊരിടത്ത് കിട്ടുണ്ണി എന്നൊരാള്‍ താമസിച്ചിരുന്നു. മരമണ്ടനായിരുന്നു കിട്ടുണ്ണി.
ജോലി മോഷണവും.
ഒരു ദിവസം ഒരു വീട്ടില്‍ കയറി കിണ്ടിയും അടിച്ചെടുത്തു വരികയായിരുന്നു, കിട്ടുണ്ണി.
പട്രോളിങ്ങിനിറങ്ങിയ പപ്പുപ്പോലീസ് ഇതു കണ്ടു.
“നില്‍ക്കെടാ അവിടെ!”
പപ്പുപ്പോലിസ് കിട്ടുണ്ണിയെ തടഞ്ഞു.
“ഹും! എടുക്കെടാ, തൊണ്ടി!”
കിണ്ടിയില്‍ നോക്കി പപ്പു പറഞ്ഞു.
“ഹയ്യോ! ഏമാനേ........... എന്റെ കൈയ്യില്‍ തൊണ്ടിയൊന്നുമില്ല.....”
കിട്ടുണ്ണി പറഞ്ഞു.
“ധിം!!!”
പപ്പുപ്പോലീസ് ഒറ്റയിടി.
“കള്ളം പറയുന്നോ? ഞാന്‍ കണ്ടതല്ലേ!! എടുക്കടാ ഇവിടെ!!”
ഇടി കൊണ്ട കിട്ടുണ്ണി കരച്ചിലായി.
“പൊന്നേമാനേ.................... സത്യമായിട്ടും എന്റെ കയ്യില്‍ തൊണ്ടിയൊന്നുമില്ല... ആകെയുള്ളത് ഈ കിണ്ടിയാ........ ദാ, പിടിച്ചോ!”
“ങേ!!!”
പപ്പുപ്പോലീസ് അമ്പരന്നു പോയി.

വൈശാഖ്. എസ് . നായര്‍.
8-ബി.

5 comments:

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

8- ബിയിലെ വൈശാഖ്.എസ്.നായര്‍
എഴുതിയ കുഞ്ഞിക്കഥ.
തൊണ്ടി.

തറവാടി said...

വൈശാഖേ കഥ കൊള്ളാം :)

നിരക്ഷരൻ said...

വൈശാഖേ....

പോരട്ടേ ഇനീം തൊണ്ടിക്കഥകള്‍... :)

Jayasree Lakshmy Kumar said...

ഹ ഹ. അതു കോള്ളാല്ലോ

മുസാഫിര്‍ said...

കുഞ്ഞിക്കഥ കൊള്ളാം ട്ടോ, ഇനിയും എഴുതണേ !