കതിലോല എന്ന് അമ്മൂമ പറഞ്ഞിട്ടുണ്ട്. ഈ പരിഷ്കരതിനു അന്തു പറയും അമ്മൂമ???????????????????
ബൂലോകരേ, ഞങ്ങളുടെ സ്കൂളിലേയ്ക്ക് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വരണമെന്നു തോന്നിയാല്‍ വഴിയറിയാതെ വിഷമിക്കരുതല്ലോ. കോട്ടയം പട്ടണത്തില്‍ നിന്നും എം. സി.റോഡ് വഴി ഏറ്റുമാനൂര്‍ റൂട്ടില്‍ നാലു കി.മീ. യാത്ര ചെയ്താല്‍ കുമാരനല്ലൂര്‍ കവലയില്‍ എത്തിച്ചേരാം. നാഗമ്പടം പാലം കഴിഞ്ഞാല്‍ കുമാരനല്ലൂര്‍ പഞ്ചായത്തായി . വഴിക്ക് , മാതൃഭൂമി , മംഗളം എന്നീ പത്ര സ്ഥാപനങ്ങള്‍ കാണാം. എസ്.എച്ച് മൌണ്ട് ജങ്ഷനില്‍ എത്തി വലത്തോട്ട് പോയാല്‍ പ്രസിദ്ധ സംഗീത വിദ്വാന്മാരായ ജയ-വിജയന്മാരുടെ വീട്ടിലെയ്ക്ക് പോകാം. ശ്രീ വിജയന്‍ നമ്മെ വിട്ടു പോയെങ്കിലും, ശ്രീ ജയന്‍ ഇന്നും ഈ നാടിന്റെ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നു. മലയാളത്തിന്റെ പ്രിയതാരംശ്രീ. മനോജ് കെ ജയന്‍ (ശ്രീ.ജയന്റെ പുത്രന്‍) ജനിച്ചു വളര്‍ന്ന വീടാണത്. ഇടത്ത്, വിളിപ്പാടകലെ എസ്. എച്ച്.മൌണ്ട്. പള്ളി, സ്കൂളുകള്‍, സെമിനാരി. തൊട്ടടുത്താണ് ഞങ്ങളുടെ എം. എല്‍. എ, ശ്രീ.തോമസ് ചാഴികാടന്റെ വീട്. എം. സി. റോഡിലൂടെ നേരേ പോകുമ്പോള്‍ വഴിയരികില്‍ ഇടതുവശത്ത് മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവന്മാരിലൊരാളായശ്രീ. ജോസ് പ്രകാശിന്റെ കുടുംബവീട് കാണാം . ചലച്ചിത്ര നടന്‍ കൂടിയായ അനുജന്‍ ശ്രീ.പ്രേം പ്രകാശാണ് , ഇപ്പോളീവീട്ടില്‍ താമസം . തൊട്ടടുത്താണ് സെന്റ് : മാര്‍സെലിനാസ് ഗേള്‍സ് ഹൈസ്ക്കൂള്‍ .
യിലെത്താം . മീനച്ചിലാറിന്റെ തീരത്താണ് സൂര്യകാലടിമന . വിളിപ്പാടകലെ എം.ജി.യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ക്കൂള്‍ ഓഫ് ലീഗല്‍ തോട്ട്.അല്പം കൂടി മുന്നോട്ട് പോയാല്‍ നട്ടാശേരി ഗാന്ധിസ്മാരക സമിതി . ഇതിനടുത്തുള്ള വിദ്യാധിരാജാ ഹൈസ്ക്കൂള്‍ ഞങ്ങളുടെ പഞ്ചായത്തിലെ മറ്റൊരു വിദ്യാലയമാണ് . ഖസാക്കിന്റെ ഇതിഹാസകാരന്‍ ശ്രീ ഒ.വി. വിജയന്‍ തന്റെ അവസാനകാലത്ത് കുറച്ചുനാള്‍ ഭാര്യ ശ്രീമതി. തെരേസയോടൊപ്പം മീനച്ചിലാറിന്റെ തീരത്ത് ഒരു വീട്ടില്‍ താമസിച്ചത് ഈ ഗ്രാമത്തിന്റെ ഭാഗ്യം . ട്രിഫാനി സ്വീറ്റ് ഫാക്ടറിയുടെ സമീപത്ത് കൂടി ആ വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക്, ഒ.വി. വിജയന്‍ റോഡെന്നാണ് പേര് .