Sunday, September 14, 2008

ഞങ്ങളും ബൂലോകത്തേയ്ക്ക്

ങ്ങളും ബൂലോകത്തേയ്ക്ക്.

കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ദേവീ വിലാസം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകരും, അനദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും സന്തോഷത്തിലാണ്. ഞങ്ങളും ഇനി മുതല്‍ ബൂലോകത്തറവാട്ടിലെ അംഗങ്ങളാവുകയാണ്.

ബൂലോകത്തെ ഓരോരുത്തരുടേയും സഹായസഹകരണങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആശംസകളോടെ,
ദേവീ വിലാസം കുടുംബാംഗങ്ങള്‍.

27 comments:

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.....

നിരക്ഷരനായ ഞാന്‍ സ്വാഗതം പറയുന്നതിനേക്കാള്‍ നല്ലത് മറ്റാരെങ്കിലും പറയുന്നതല്ലേ എന്ന് കരുതിയാണ് ഇത്രയും ദിവസം കാത്തിരുന്നത്. ആരും സ്വാഗതം പറയാത്ത സ്ഥിതിക്ക് ആ ജോലി ഞാന്‍ തന്നെ നിര്‍വ്വഹിക്കുന്നു.

പണ്ട് കാലത്ത് കൈയ്യെഴുത്ത് മാസികകള്‍ സ്ക്കൂളുകളില്‍ പതിവായിരുന്നു. ഇക്കാലത്ത് അതൊക്കെ ഉണ്ടോ എന്ന് അറിയില്ല. എന്തായാലും കുട്ടികളുടേയും, അദ്ധ്യാപകരരുടേയും, മറ്റ് അനദ്ധ്യാപകരുടേയും കൃതികള്‍ ബ്ലോഗ് വഴി ലോകത്തിന് മുന്നിലെത്തുമെങ്കില്‍ അതൊരു നല്ല കാര്യം തന്നെ. എല്ലാവര്‍ക്കും തങ്ങളുടെ സര്‍ഗ്ഗാത്മകത തെളിയിക്കാനൊരു വേദിയാകട്ടെ ഇത്.

എല്ലാ സ്ക്കൂളുകളിലും ഉടനെ തന്നെ ഇന്റര്‍നെറ്റ് സൌകര്യം വരുമെന്ന് ഒരു പത്രവാര്‍ത്ത ഈയിടെ കണ്ടു. അങ്ങിനെയാണെങ്കില്‍ അത് ബ്ലോഗ് ലോകത്തേയ്ക്കുള്ള മറ്റ് വിദ്യാലയങ്ങളുടെ കടന്നുവരവിനേയും സഹായിക്കും എന്ന് തോന്നുന്നു. അങ്ങിനെ സംഭവിക്കുമാറാകട്ടെ. വിജ്ഞാനവും, വിദ്യാഭ്യാസവും ഇന്റര്‍നെറ്റിലൂടെയും, ബ്ലോഗിലൂടെയും നേടാനും പകര്‍ന്ന് നല്‍കാനും എല്ലാവര്‍ക്കും കഴിയുമാറാകട്ടെ എന്നാശംസിച്ചുകൊണ്ട്

-നിരക്ഷരന്‍
(അന്നും,ഇന്നും,എപ്പോഴും)

ഹരീഷ് തൊടുപുഴ said...

നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞതുതന്നെയേ എനിക്കും പറയാനുള്ളൂ.... നിങ്ങള്‍ക്കു ഈ ബൂലോകത്തേക്ക് സ്വാഗതം

siva // ശിവ said...

സ്കൂള്‍ ദിനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ബ്ലോഗ് കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.

ഈ ബ്ലോഗില്‍ സ്കൂള്‍ വിശേഷങ്ങള്‍ കുട്ടികളുടെയും അധ്യാപകരുടെയും ഒക്കെ സാഹിത്യസൃഷ്ടികള്‍ ചിത്രങ്ങള്‍ ഓര്‍മ്മക്കുറിപ്പുകള്‍ അവ എന്തൊക്കെ ആയാലും പബ്ലിഷ് ചെയ്യൂ.

ബൂലോകത്തേയ്ക്ക് ദേവീ വിലാസം സ്കൂളിന് സ്വാഗതം ആശംസിക്കുന്നു.

സസ്നേഹം,

ശിവ.

smitha adharsh said...

കൊച്ചു കൂട്ടുകാര്‍ക്ക് ബൂലോകത്തേയ്ക്ക് സ്വാഗതം...
എല്ലാവരുടെയും...വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുന്നു..
എലാ ആശംസകളും നേരുന്നു..

അജ്ഞാതന്‍ said...

ബൂലോകത്തേക്ക് സ്വാഗതം.....
നല്ല പോസ്റ്റുകളുമായി വരിക

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍. കുമരനെല്ലൂര്‍ സ്കൂള്‍ എന്നുപറയുന്ന സര്‍ക്കാര്‍ വിദ്യാലയം തന്നെയല്ലെ ഇത്?

വേണു venu said...

ആദ്യമായി സ്വാഗതം പറയുന്നു.
ഇനി ആര്‍ക്കാണു് ഞാന്‍ സ്വാഗതം പറയേണ്ടത്.
“ഒത്തിരി കുട്ടികളുള്ള ഒരു തനി നാടന്‍ വിദ്യാലയമാണ് ഞാന്‍.“
അതു മതിയോ.? പോരാ.
ഇതിനു പിന്നില്‍ അധ്യാപക അധ്യാപികമാരും വിദ്യാര്ത്ഥി വിദ്യാര്ത്ഥിനികളേയും ഞാന്‍ സങ്കല്പിക്കുന്നു. അപ്പോള്‍ അവര്‍ക്കെല്ലാമായി എന്‍റെ സ്വാഗതം.
അടുത്ത പോസ്റ്റുകളോടെ പേരു വിവര‍മൊക്കെയുണ്ടാവുമല്ലോ.
ബൂലോകത്തെക്കുള്ള കാല്‍ വയ്പിനു് അഭിനന്ദനങ്ങള്‍.:)

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

സര്‍ക്കാര്‍ വിദ്യാലയമല്ല.എയിഡഡ് സ്ക്കൂളാണ്.

ഭൂമിപുത്രി said...

ഹൃദയം നിറഞ്ഞ സ്വാഗതം!
ബാക്കി വിശേഷങ്ങൾക്കായി കാക്കുന്നു.

മൂര്‍ത്തി said...

ബൂലോകത്തേക്ക് സ്വാഗതം

അരൂപിക്കുട്ടന്‍/aroopikkuttan said...

കുട്ട്യോളേ...
എല്ലാരും പോണ്ണോളിന്‍...

അരൂപിക്കുട്ടന്‍ രണ്ടുകയ്യും കൂപ്പി സ്വാഗതം ചെയ്യുന്നു!

നന്നായി പഠിക്ക!
ബ്ലോഗുകളെ..ബ്ലോഗിങ്ങിനെ...

ആദ്യാക്ഷരി യില്‍ ക്ലിക്കി തുടങ്ങൂ...!!

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...
This comment has been removed by the author.
Lathika subhash said...

ദേവീ വിലാസം സ്ക്കൂളിന് ബൂലോകത്തേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം.

The Common Man | പ്രാരബ്ധം said...

പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ സ്നേഹം നിറഞ്ഞ സ്വാഗതം...

ജോസ് ജോസഫ്‌
2000 ബാച്ച്‌
[ സ്കൂള്‍ ലീഡര്‍:1999-2000]

കാവാലം ജയകൃഷ്ണന്‍ said...

എല്ലാ കൂട്ടുകാര്‍ക്കൂം സ്വാഗതം. നന്നായി പഠിക്കുക, നന്നായി വായിക്കുക, നന്നായി ചിന്തിക്കുക, നന്നായി എഴുതുക... വിദ്യാര്‍ത്ഥിയായിരിക്കുന്ന സൌഭാഗ്യം ആവോളം ആസ്വദിക്കുക. ഗുരുത്വം കൈവിടാതെ അദ്ധ്യാപകരെ ദൈവതുല്യം ബഹുമാനിക്കുക, സ്നേഹിക്കുക. വിദ്യാലയം എന്ന മഹാക്ഷേത്രത്തില്‍ ഭക്തിയോടെയും, വിനയത്തോടെയും സന്തോഷത്തോടെയും അറിവു നേടാനുള്ള അതിയായ ആഗ്രഹത്തോടെയും ഓരോ നിമിഷവും ചിലവഴിക്കുക... എല്ലാവര്‍ക്കും നന്മ വരും. എല്ലാവരും കാത്തിരിക്കുന്നു നിങ്ങള്‍ ഓരോരുത്തരുടെയും അക്ഷരങ്ങള്‍ കാണുവാന്‍

സ്നേഹപൂര്‍വം

യാരിദ്‌|~|Yarid said...

ആശംസകളും സ്വാഗതവും നേരുന്നു..!

ജിജ സുബ്രഹ്മണ്യൻ said...

ബൂലോകത്തേക്ക് ഹാര്‍ദ്ദമായ സ്വാഗതം.കൊച്ചു കൂട്ടുകാരുടെ കൊച്ചു കൊച്ചു കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം ബൂലോകത്തിലൂടെ വെളിച്ചം കാണട്ടെ..നന്നായി എഴുതാന്‍,എഴുതിത്തെളിയാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Ashly said...

All the best!!!!

മുസാഫിര്‍ said...

ദേവീ വിലാസാം സ്കൂളിലെ എല്ലാ കൂട്ടുകാര്‍ക്കും ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വാഗതം.

ഷിജു said...

എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും ബൂലോകത്തിലേക്ക് സ്വാഗതം. കൊച്ചു കൊച്ച് കവിതകളും,കഥകളും മറ്റ് എല്ലാരചനകളും ഇങ്ങ് പോരട്ടെ...
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും ആശംസകള്‍ നേരുന്നു.
സ്നേഹത്തോടെ ഷിജു.

Appu Adyakshari said...

കൊച്ചു കൂട്ടുകാര്‍ക്കു സ്വാഗതം. പുതിയ പോസ്റ്റുകള്‍ പോരട്ടെ.

അനില്‍ശ്രീ... said...

എല്ലാ അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും മറ്റൊരു കോട്ടയംകാരന്റെ സ്വാഗതം. കൂടുതല്‍ കറക്ട് ആയി പറഞ്ഞാല്‍ കൊല്ലാട്കാരന്റെ സ്വാഗതം.

ശ്രീ said...

എല്ലാ വിധ ആശംസകളും

The Common Man | പ്രാരബ്ധം said...

ആരൊക്കെയാണ്‌ ഈ ഉദ്യമത്തിനു പിന്നിലെന്നും, അദ്ധ്യാപകരുണ്ടെങ്കില്‍ ആരൊക്കെയെന്നും അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഞാന്‍ ഈ വര്‍ഷം ആദ്യം സ്കൂളില്‍ വന്നിരുന്നു. ഇനി വരുമ്പോ നിങ്ങളേയും കാണാം.

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

പ്രാരാബ്ദം,

അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും
സംയുക്ത സംരംഭമാണ്. കുട്ടികളും സഹായിക്കും.
ഇനി വരുമ്പോള്‍ എല്ലാം വിശദമായി പറയാം. ആശംസകള്‍.

kadathanadan:കടത്തനാടൻ said...

വരിക...വരിക...സഹജരെ

Prem said...
This comment has been removed by the author.